സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് പ്രാദേശികവത്കരണ ശിബിരം പാലക്കാട് 10,11 ജൂലൈ 2010
Written by Jaganadh Gopinadhanപാലക്കാടു് ജൂലൈ 8, 2010 സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ സിക്സ്‌വെയര്‍ ടെക്ലോളജിസിന്റേയും പാലക്കാട് ലിബര്‍ സോഫ്റ്റ്‌വെയര്‍ യൂസേര്‍സ് സൊസൈറ്റിയുടേയും സ്വതന്ത്ര ജനാധിപത്യ സഖ്യത്തിന്റേയും സഹകരണത്തോടെ രണ്ടു് ദിവസത്തെ പ്രദേശികവത്കരണ ശിബിരം ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ജൂലൈ 10, 11 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ പങ്കെടുപ്പിയ്ക്കാനും ആവശ്യമായ പരിശീലനം നല്‍കാനും രണ്ടു് ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നു. ശിബിരം നടക്കുന്ന പള്ളിക്കൂടവും അതിനടുത്ത റോഡുകളും സ്വതന്ത്ര ഭൂപട സംരംഭമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ചേര്‍ക്കുവാനും ശിബിരം ലക്ഷ്യമിടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ശിബിരത്തില്‍ പങ്കെടുക്കാന്‍ നിബന്ധനകളൊന്നുമില്ല, മലയാളത്തില്‍ കമ്പ്യൂട്ടറുപയോഗിയ്ക്കാനും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യമാണു്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുകയോ താഴെ കൊടുത്ത പ്രവര്‍ത്തകരെ വിളിച്ചറിയിയ്ക്കുകയോ ചെയ്യണം. കോഴിക്കോട്, പൂനെ, തിരുവനന്തപുരം, അങ്കമാലി, കൊച്ചി, കുറ്റിപ്പുറം തുടങ്ങി ആറിടങ്ങളില്‍ ഇതിനോടകം തന്നെ ശിബിരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ഉപയോഗിയ്ക്കാമെന്നതിന്റെ പരിശീലനവും ഇതിന്റെ സാങ്കേതിക വശങ്ങളുടെ വിശദീകരണവും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആദ്യ ദിവസത്തെ പരിപാടിയിലുണ്ടു്. സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ചിട്ടവട്ടങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാളം പരിഭാഷ കൂട്ടായി ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലെ ചുമര്‍ചിത്രങ്ങള്‍ (wallpapers), സ്ക്രീന്‍സേവറുകള്‍ തുടങ്ങി കലാപരമായ വിഷയങ്ങളുടെ സാംസ്കാരികമായ പ്രാദേശികവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുമ്പനം വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ടക്സ്‌പെയിന്റ് എന്ന ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്‌വെയറില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് നേരത്തെ തന്നെ ഈ മേഖലയില്‍ മാതൃക കാട്ടിയിട്ടുണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷയും ഗുണനിലവാരം ഉറപ്പു് വരുത്തലുമായി രണ്ടാം ദിവസത്തെ പരിപാടി തുടങ്ങും. കെഡിഇ എന്ന സോഫ്റ്റ്‌വെയര്‍ ശേഖരത്തിലെ കളികളുടെ മലയാള പരിഭാഷയും രണ്ടാം ദിവസം തുടരും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ശിബിരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശിബിരത്തിനു് രെജിസ്റ്റര്‍ ചെയ്യാനും http://www.smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Migrated from my old blog jaganadhg.freeflux.net
SMC
]